മൃഗീയമായി പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിച്ചു; കണ്ടെത്തിയത് ആറ് ദിവസത്തിനു ശേഷം, ഒടുവിൽ മരണം, കേസിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

Raped by father-in-law | Bignewslive

ജയ്പൂർ: പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തി. ആറു ദിവസത്തിനു ശേഷമാണ് യുവതിയെ കണ്ടെത്തിയത്. എന്നാൽ ചികിത്സയിലിരിക്കെ യുവതി മരിച്ചു. രാജസ്ഥാനിലെ നഗൗർ ജില്ലയിലാണു വ്യാഴാഴ്ച 35 വയസ്സുകാരി മരിച്ചത്. രക്ഷപ്പെടുത്തിയതു മുതൽ വെന്റിലേറ്ററിലാണു യുവതി കഴിഞ്ഞിരുന്നതെന്നും കുറച്ച് ഓക്സിജൻ സ്വീകരിക്കാനുള്ള ശേഷിയേ തലച്ചോറിന് ഉണ്ടായിരുന്നുള്ളൂ എന്നും എസ്പി രാം മൂർത്തി പറയുന്നു. ശേഷം ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രണവിനെ പണ്ടുതൊട്ടേ ഇഷ്ടമാണ്, പെട്ടന്നുണ്ടായതല്ല: കല്യാണം കഴിക്കാന്‍ നോക്കി ഇരിക്കുകയൊന്നുമില്ല; ഗായത്രി സുരേഷ്

ഫെബ്രുവരി നാലിനാണ് യുവതിയെ കാണാതായത്. രണ്ടു ദിവസത്തിനു ശേഷമാണ് കുടുംബം പരാതി നൽകിയത്. ഗ്രാമത്തിന് 3 കിലോമീറ്റർ ദൂരെയുള്ള കാട്ടിൽ 10ാം തീയതി യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായിയായ പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തു.

പീഡനത്തിനു പിന്നാലെ മരിച്ചെന്നു കരുതിയാണു യുവതിയെ അക്രമികൾ കാട്ടിലുപേക്ഷിച്ചത്. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒരു പ്രതി ജയിലിലും പ്രായപൂർത്തിയാകാത്തയാൾ ജുവനൈൽ ഹോമിലുമാണ്. സംഭവത്തിൽ, പരാതി കിട്ടിയിട്ടും യുവതിയെ കണ്ടെത്താൻ യാതൊരു നടപടിയും എടുക്കാതിരുന്ന രണ്ടു പോലീസുകാരെ സസ്‌പെൻഡ് ചെയ്തു.

Exit mobile version