രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഒമ്പതിനായിരത്തിലധികം പേര്‍ക്ക്; വൈറസ് ബാധിതരുടെ എണ്ണം 2,16,919 ആയി, മരണസംഖ്യ 6075 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9304 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇത് ആദ്യമായിട്ടാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2,16,919 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 260 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 6075 ആയി ഉയര്‍ന്നു. നിലവില്‍ 1,06,737 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 1,04,107 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മുക്കാല്‍ ലക്ഷത്തോളമായി. 2587 പേരാണ് ഇവിടെ മരിച്ചത്. ഒഢീഷയില്‍ പുതുതായി 90 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2478 ആയി ഉയര്‍ന്നു.

Exit mobile version