വൃക്ക തകരാറിലായ സുഹൃത്തിനെ സഹായിക്കാനെത്തിയ യുവതിയെ തടഞ്ഞ് വീട്ടുകാര്‍..! ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍; വില്ലനായത് മതം

ശ്രീനഗര്‍: വൃക്ക തകരാറിലായ സുഹൃത്തിന് ദാതാവായി എത്തിയ യുവതിയെ വീട്ടുകാര്‍ എതിര്‍ത്തു. ദാതാവിനെ മാറ്റിയില്ലെങ്കില്‍ ചികിത്സ നിഷേധിക്കുമെന്ന് ആശുപത്രി അധികൃതര്‍. മതം വീണ്ടും വില്ലന്റെ വേഷം ധരിച്ചപ്പോള്‍ കഷ്ടത്തിലായത് ഇരുപത്തിരണ്ടുകാരിയായ സമ്രീന്‍ അക്താര്‍.

ഉറ്റസുഹൃത്തായ മന്‍ജോത് സിങ് കോഹ്‌ലിയാണ് സമ്രീന് വൃക്ക നല്‍കാന്‍ തയ്യാറായെത്തിയത്. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനാണ് മന്‍ജോതിന്റെ തീരുമാനം. നിലവില്‍ ഷെര്‍-ഇ-കാശ്മീര്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്(സ്‌കിംസ്) സമ്രീന്‍ ഉള്ളത്.

മന്‍ജോതിന്റെ വാക്കുകള്‍….

”കഴിഞ്ഞ നാലുവര്‍ഷമായി സുഹൃത്തുക്കളാണ് ഞങ്ങള്‍. വൈകാരികമായി നല്ല അടുപ്പമുള്ള രണ്ട് സുഹൃത്തുക്കള്‍. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചത്, മന്‍ജോത് പറയുന്നു. ”

അസുഖമുള്ള വിവരം സമ്രീന്‍ എന്നോട് പറഞ്ഞിരുന്നില്ല. മറ്റൊരു സുഹൃത്ത് വഴിയാണ് ഞാനിത് അറിയുന്നത്. എന്റെ മോശം സമയങ്ങളില്‍ എനിക്കൊപ്പം നിന്ന്, എന്നെ പിന്തുണച്ച സുഹൃത്താണ് അവള്‍. അവള്‍ക്കൊരാവശ്യം വരുമ്പോള്‍ ഒപ്പമുണ്ടാകുക എന്നത് എന്റെ കടമയാണ്”

എന്നാല്‍ ഇരു സുഹൃത്തുക്കളും ഇതരമതവിഭാഗത്തിലുള്ളവരായതിനാലാകാം എതിര്‍പ്പുയര്‍ത്തുന്നതെന്ന് മന്‍ജോത് പറയുന്നു. മന്‍ജോത് സിഖ് സമുദായാംഗവും സമ്രീന്‍ മുസ്‌ലിമുമാണ്. അവയവദാനത്തിന് സമ്മതമല്ലെന്ന് കാണിച്ച് മന്‍ജോതിന്റെ കുടുംബം ആശുപത്രിക്ക് നോട്ടീസ് അയച്ചിരുന്നു. അനുമതിക്കായി കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് മന്‍ജോത് പറഞ്ഞു

Exit mobile version