വിവാഹത്തില്‍ നിന്നും കാമുകന്‍ പിന്മാറി, വിഷം കഴിക്കുന്നതിന്റെ വീഡിയോ ഫോണില്‍ പകര്‍ത്തി നടി ആത്മഹത്യ ചെയ്തു

ബംഗളൂരു: കര്‍ണാടകയിലെ പ്രമുഖ സീരിയല്‍ നടി ആത്മഹത്യ ചെയ്തു. ചന്ദനയാണ് മരിച്ചത്. വിഷം കഴിച്ച് മരിക്കുന്നതിന്റെ വീഡിയോ ദൃശ്യം പകര്‍ത്തിയാണ് ചന്ദന ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന്റെ ഉത്തരവാദി കാമുകനാണെന്ന് വീഡിയോയില്‍ പറയുന്നു.

സീരിയല്‍ നടി കൂടാതെ മോഡലും അവതാരകയുമാണ് ചന്ദന. കാമുകന്‍ ദിനേഷ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നും തന്റെ മരണത്തിന്റെ ഉത്തരവാദി ദിനേഷ് മാത്രമാണെന്നും ചന്ദന വീഡിയോയില്‍ പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കി അഞ്ച് ലക്ഷത്തോളം രൂപ തന്നില്‍ നിന്ന് പലപ്പോഴായി ദിനേഷ് വാങ്ങിയിട്ടുണ്ടെന്നും ഒടുവില്‍ കല്ല്യാണം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചുവെന്നും താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും ചന്ദന വീഡിയോയില്‍ പറയുന്നുണ്ട്.

മരിക്കുന്നതിന് തൊട്ടുമുമ്പ് നടി തന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീഡിയോ അയച്ച് നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ വീട്ടിലെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ചന്ദന മരിച്ചു. ദിനേഷിനെതിരെ സംഭവത്തില്‍ പോലീസ് പ്രേരണ കുറ്റത്തിന് കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

Exit mobile version