വന്ദേ ഭാരത് മിഷന്‍; മൂന്നാംഘട്ടം ജൂണ്‍ 11 മുതല്‍ 30 വരെ

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ സ്വദേശത്തേക്ക് എത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു. ജൂണ്‍ 11 മുതല്‍ 30 വരെയാണ് മൂന്നാം ഘട്ട ദൗത്യം നടക്കുക.

മൂന്നാ ഘട്ടത്തില്‍ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ഉള്‍പ്പെടെ 70 വിമാനസര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് വ്യോമയാനമന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരി അറിയിച്ചത്.

അതേസമയം രോഗവ്യാപനത്തെ തുടര്‍ന്ന് പല രാജ്യങ്ങളും വിമാന സര്‍വീസുകള്‍ അനുവദിക്കുന്നില്ലെന്നും ഹര്‍ദ്ദീപ് സിംഗ് പുരി പറഞ്ഞു. അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതിനായി ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലെ സ്ഥിതി സാധാരണ നിലയിലാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്നുംമുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാകും ഇത്തവണയും ടിക്കറ്റുകള്‍ നല്‍കുക. ഒസിഐ കാര്‍ഡ് ഉള്ളവരില്‍ നിന്നും പ്രത്യേക യാത്രാനുമതി ലഭിച്ചിട്ടുള്ളവര്‍ക്കും ഇക്കുറി അവസരം ഉണ്ടാകും. രോഗികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, വീസാ കലാവധി അവസാനിച്ചവര്‍, ഉറ്റവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കുക.

Exit mobile version