യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. നേരത്തെ പുതുക്കിയ പരീക്ഷാ കലണ്ടര്‍ ജൂണ്‍ 5-ന് പ്രഖ്യാപിക്കുമെന്നാണ് യുപിഎസ്‌സി അറിയിച്ചത്. പരീക്ഷാത്തീയതികള്‍ പുനര്‍നിശ്ചയിക്കാനായി ജൂണ്‍ 1-ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നാണ് എസ്എസ്‌സി അറിയിച്ചത്.

സിവില്‍ സര്‍വീസ്, ഇക്കണോമിക് സര്‍വീസ്, മെഡിക്കല്‍ സര്‍വീസ്, സിഎപിഎഫ്, എന്‍ഡിഎ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് യുപിഎസ്‌സി മാറ്റി വെച്ചിട്ടുള്ളത്.

ജൂനിയര്‍ എന്‍ജിനീയര്‍, കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, കംബൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് എസ്എസ്‌സി മാറ്റി വെച്ചിട്ടുള്ളത്. പുതുക്കിയ പരീക്ഷാ വിവരങ്ങള്‍ യുപിഎസ്‌സിയുടെ upsc.gov.in എന്ന വെബ്സൈറ്റിലും എസ്എസ്‌സിയുടേത് ssc.nic.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

Exit mobile version