കൊവിഡ് ഭീതിക്കിടെ ധാരാവിയിലെ 700 കുടുംബങ്ങളെ ഏറ്റെടുത്ത് അജയ് ദേവ്ഗൺ

മഹാരാഷ്ട്രയിൽ ഒന്നാകെ കൊവിഡ് പിടിമുറുക്കിയതിനിടെ മുബൈയിലെ ധാരാവിയിൽ താമസിക്കുന്ന 700 കുടുംബങ്ങളെ ഏറ്റെടുത്ത് ബോളിവുഡ് നടൻ അജയ് ദേവ്ഗൺ. കൂടുതൽ ആളുകൾ ധാരാവിയിലെ കുടുംബങ്ങളെ ഏറ്റെടുക്കാൻ സന്നദ്ധരാകണമെന്നും താരം ആവശ്യപ്പെട്ടു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിരവധി വ്യക്തികൾ പലയിടത്തും അവശ്യ റേഷനും ശുചിത്വ കിറ്റുകളും എത്തിച്ചു കൊടുക്കുന്നുണ്ട്. ഇനിയും കൂടുതൽ പേർ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും അജയ് പറഞ്ഞു.

ഇതിനുമുമ്പും അജയ് സാമ്പത്തിക സഹായങ്ങളുമായി രംഗത്ത് വന്നിരുന്നു. മുബൈയിലെ ആശുപത്രികളിലുള്ള ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു കൊടുത്തും മറ്റും അജയ് രംഗത്ത് സജീവമാണ്.

ധാരാവിലെ യുവകലാകാരന്മാർ ചേർന്ന് ഒരുക്കിയ റാപ്പ് മ്യൂസിക്ക് വീഡിയോയിലും അജയ് ഭാഗമായിരുന്നു. ബോളിവുഡിലെ മിക്ക താരങ്ങളും ഇപ്പോൾ സഹായങ്ങൾ എത്തിക്കുന്നതിൽ സജീവ പ്രവർത്തകരാണ്. അക്ഷയ് കുമാർ, സോനു സൂഡ്, ഷാരൂഖ് ഖാൻ എന്നിവരും ഇതിൽപ്പെടും.

Exit mobile version