കോവിഡിനിടെ അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം; രാമജന്മഭൂമി ട്രസ്റ്റ് പൂജ നടത്തി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയ്ക്കിടയിലും അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുള്ള പൂജയാണ് നടത്തിയത്. രാമജന്മഭൂമി ട്രസ്റ്റ് ചെയര്‍മാന്‍ നൃത്യഗോപാല്‍ ദാസാണ് പൂജ നടത്തിയത്.

67 ഏക്കറില്‍ 270 അടി ഉയരത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുക. നാഗരശൈലിയിലാണ് നിര്‍മ്മാണം. കാശി വിശ്വനാഥ ക്ഷേത്രമാണ് നിലവില്‍ നാഗരശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും പ്രശസ്തമായ ക്ഷേത്രം.

അയോധ്യ ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി.
രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയായി മുന്‍ അറ്റോര്‍ണി ജനറലും അയോധ്യകേസിലെ ഹിന്ദു ഭാഗത്തിന്റെ അഭിഭാഷകനുമായിരുന്ന കെ പരസരനെ നിയമിച്ചിരുന്നു.

Exit mobile version