കൊറോണ; തിരുവല്ല സ്വദേശി മുംബൈയില്‍ താമസസ്ഥലത്ത് മരിച്ചു

മുംബൈ: കൊറോണ വൈറസ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായി വര്‍ഗീസ് (56) ആണ് മരിച്ചത്. മരണം സംഭവിച്ച് ഒമ്പതു മണിക്കൂറിനു ശേഷമാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധനാഫലം വന്നത്.

കാന്തിവലിയിലെ ഫ്‌ലാറ്റില്‍ വച്ച് കഴിഞ്ഞദിവസം രാവിലെയാണ് മത്തായി മരിച്ചത്. ഭാര്യ ഏലിയാമ്മ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. മത്തായിക്ക് കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ മൃതദേഹം മാറ്റാന്‍ ആരും സഹായിച്ചില്ല. മരിച്ച് ഒമ്പതു മണിക്കൂറിനു ശേഷമാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധനാഫലം വന്നത്.

അതുകഴിഞ്ഞാണ് കോര്‍പ്പറേഷന്‍ ജീവനക്കാരെത്തി മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത്. മഹാരാഷ്ട്രയില്‍ ഇതിനുമുമ്പും കൊറോണ ബാധിച്ച് മലയാളികള്‍ മരിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 50,000 കടന്നു. ഇതുവരെ 52,667 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,436 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 60 പേരാണ് രോഗം ബാധിച്ച് കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ ആകെ മരണം 1,695 ആയി. 1186 പേര്‍ക്ക് ഇന്ന് രോഗം ദേദമായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15786 ആണ്.

Exit mobile version