കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6767 പേര്‍ക്ക്, മരണസംഖ്യ 3867 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 6767 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 73,560 സജീവ കേസുകളാണ് ഉള്ളത്. വൈറസ് ബാധമൂലം ഇതുവരെ 3867 പേരാണ് മരിച്ചത്. അതേസമയം 54,440 പേര്‍ ഇതുവരെ രോഗമുക്തി നേടി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഇതുവരെ 47190 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1577 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. തമിഴ്‌നാട്ടില്‍ 15512 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഗുജറാത്തില്‍ 13664 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ നിരക്കില്‍ രണ്ടാമതായ ഗുജറാത്തില്‍ ഇതുവരെ 829 പേരാണ് മരിച്ചത്. മധ്യപ്രദേശില്‍ 281 പേരും പശ്ചിമ ബംഗാളില്‍ 269 പേരും ഡല്‍ഹിയില്‍ 231 പേരുമാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version