കൊവിഡ് 19; മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 47000 കവിഞ്ഞു, മുംബൈയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 28,000 കടന്നു

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. അനുദിനം ഇവിടെ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. സംസ്ഥാനത്ത് പുതുതായി 2608 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 47190 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം 60 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ വൈറസ് ബാധമൂലം മരിക്കുന്നവരുടെ എണ്ണം 1577 ആയി ഉയര്‍ന്നു. അതേസമയം സംസ്ഥാനത്ത് ഇതുവരെ 13404 പേര്‍ക്ക് രോഗം ഭേദമായെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്ക്.

മുംബൈയില്‍ മാത്രം പുതുതായി 1,566 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 28,817 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 949 പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയ്ക്ക് പുറമെ ഗുജറാത്തിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി 396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 13,669 ആയി ഉയര്‍ന്നു. 829 പേരാണ് ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version