സാമ്പത്തിക പ്രതിസന്ധി; ജിഎസ്ടിയിൽ അത്യാഹിത സെസ് ചുമത്താൻ ഒരുങ്ങി കേന്ദ്രം; ലക്ഷ്യം പ്രളയ സെസ് മോഡലിൽ കൂടുതൽ വരുമാനം

ന്യൂഡൽഹി: രാജ്യം കൊവിഡ് വ്യാപനത്തെ തുടർന്ന് സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ കേന്ദ്ര സർക്കാർ ജിഎസ്ടിയിൽ സെസ് ചുമത്തി അധിക വരുമാനം ലക്ഷ്യമിടുന്നു. അഞ്ച് ശതമാനം സ്ലാബിന് മുകളിലുള്ള ജിഎസ്ടി വരുമാനത്തിൽ അത്യാഹിത സെസ് (കലാമിറ്റി സെസ്) ചുമത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. വരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈ വിഷയവും ചർച്ചയായേക്കും.

നേരത്തെ കേരളത്തിൽ പ്രളയസമയത്ത് ഇത്തരത്തിൽ രണ്ട് വർഷത്തേക്ക് ഒരു ശതമാനം സെസ് ചുമത്തിയിരുന്നു. ഇതേമാതൃകയിലാണ് ജിഎസ്ടിയിലൂടെ കൂടുതൽ വരുമാനം കണ്ടെത്തി നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

അതേസമയം, രാജ്യത്തെ വ്യവസായിക രംഗം ഉൾപ്പെടെയുള്ള മേഖലകൾ വലിയ തോതിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്തരമൊരു സെസ് അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ.

Exit mobile version