കോണ്‍ഗ്രസ് ദേശീയ വക്താവ് സഞ്ജയ് ത്സായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ സഞ്ജയ് ത്സായ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരിശോധനയില്‍ തനിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ അടുത്ത 10-12 ദിവസത്തേയ്ക്ക് വീട്ടില്‍ തന്നെ ക്വാറന്റൈനീല്‍ കഴിയുമെന്നും ഝാ ട്വീറ്റ് ചെയ്തു.

സമ്പര്‍ക്കത്തിലൂടെ രോഗം പകരാനുള്ള സാധ്യതകളെ നിസാരമായി കാണരുതെന്നും നമ്മളെല്ലാവരും ദുര്‍ബലരാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം കുറിച്ചു. ഇരുപത്തിനാല് മണിക്കൂറില്‍ 6,088 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസത്തില്‍ തന്നെയാണ് ഝായും രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Exit mobile version