കൊവിഡ് 19; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 5,609 പേര്‍ക്ക്, മരണസംഖ്യ 3435 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,609 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,12,359 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാംദിവസമാണ് രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അയ്യായിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 132 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 3435 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്തിരുക്കുന്നത് മഹാരാഷ്ടട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2250 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം നാല്‍പതിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 64 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 1390 ആയി ഉയര്‍ന്നു.

അതേസമയം തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഡല്‍ഹിയില്‍ 168 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. രാജസ്ഥാനിലും മധ്യപ്രദേശിലും അയ്യായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

Exit mobile version