ശക്തമായ കാറ്റും മഴയും; രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു

രാമേശ്വരം: ശക്തമായ കാറ്റിലും മഴയിലും രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ കാറ്റിലും മഴയിലുമാണ് ഇത്രയധികം ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. അതേസമയം ഉംപുന്‍ ചുഴലിക്കാറ്റ് അടുത്ത ആറു മണിക്കൂറില്‍ കൂടുതല്‍ തീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഉംപുന്‍ ചുഴലിക്കാറ്റ് ഒഡീഷ ,ബംഗാള്‍ തീരത്തേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 800 കിമി അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉത്തര ഒഡീഷയിലും ബംഗാളിലെ 24 പര്‍ഗാന, കൊല്‍ക്കത്ത ജില്ലകള്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സ്വധീനത്തില്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടങ്ങി. കോട്ടയം വൈക്കത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. അന്‍പതിലേറെ വീടുകളാണ് തകര്‍ന്നത്. വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു.

Exit mobile version