ലോക്ഡൗണില്‍ വില്‍പ്പന നടന്നില്ല: 60000 ലിറ്റര്‍ ബിയര്‍ നശിപ്പിക്കാനൊരുങ്ങി ക്രാഫ്റ്റ് ബിയര്‍

പൂനെ: ലോക്ഡൗണിനെ തുടര്‍ന്ന് വില്‍ക്കാന്‍ കഴിയാതെ വന്ന 60000 ലിറ്റര്‍ ബിയര്‍ നശിപ്പിച്ചു കളയാന്‍ തീരുമാനിച്ച് ബിയര്‍ നിര്‍മ്മാണ കമ്പനി. ക്രാഫ്റ്റ് ബിയറാണ് സൂക്ഷിച്ചു വച്ചിരുന്ന ബിയര്‍ നശിപ്പിച്ചു കളയാന്‍ തീരുമാനിച്ചത്.

പൂനെയിലെ 16 മൈക്രോ ബ്രൂവറികളിലായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു ബിയര്‍. നിര്‍മ്മിച്ച് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ ക്രാഫ്റ്റ് ബിയറിന്റെ രുചി നഷ്ടപ്പെടും. അതിനാലാണ് നശിപ്പിക്കാനുള്ള തീരുമാനം.

ക്രാഫ്റ്റ് ബ്രുവറീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് നകുല്‍ ഭോസ്ലെയാണ് ബിയര്‍ നശിപ്പിച്ചു കളയുന്ന വിഷയം അറിയിച്ചത്.

Exit mobile version