സ്വന്തമായി വാഹനമില്ല, 125 കോടി രൂപയുടെ സ്വത്തുക്കള്‍; സ്വത്ത് വിവരങ്ങള്‍ പുറത്ത് വിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ; സ്വത്ത് വിവരങ്ങള്‍ പുറത്ത് വിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 125 കോടിയുടെ സ്വത്തുക്കളാണ് അദ്ദേഹത്തിനും ഭാര്യയ്ക്കും കൂടി ഉള്ളത്. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ സീറ്റിലേക്ക് മത്സരിക്കുന്നതിന് വേണ്ടി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഉദ്ദവ് താക്കറേയ്ക്കും ഭാര്യയ്ക്കുമായി 61.89 കോടി രൂപയുടെ ജംഗമ സ്വത്തുണ്ട്. 81.37 കോടി രൂപയുടെ സ്ഥാവര സ്വത്തുമാണ് ഉള്ളത്. ബാങ്ക് ലോണ്‍ ഉള്‍പ്പെടെ 15 കോടി രൂപയുടെ കടമുണ്ടെന്നാണ് വിവരം. അതേസമയം, സ്വന്തമായി വാഹനമില്ല.

രണ്ട് വീടുകളാണ് സ്വന്തമായി ഉള്ളത്. ബാന്ദ്രയിലെ മാതോശ്രീയും മാതോശ്രീയുടെ എതിര്‍വശത്തായി പണി നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടും. ഉദ്ദവ് താക്കറേയ്ക്ക് കടം 4.06 കോടി രൂപയാണെങ്കില്‍ രശ്മി താക്കറേയ്ക്ക് കടം 11.44 കോടി രൂപയാണ്. വിവിധ കമ്പനികളിലുള്ള ഓഹരികളില്‍ നിന്നുള്ളതാണ് ഉദ്ദവ് താക്കറേയുടെ വരുമാനം. 21.68 കോടി രൂപയുടെ ഓഹരികള്‍ ഉദ്ദവ് താക്കറേയ്ക്കുണ്ട്. രശ്മി താക്കറേയ്ക്ക് 33.79 കോടി രൂപയുടേതും. രശ്മി താക്കറേയ്ക്ക് 1.35 കോടി രൂപയുടെ ആഭരണങ്ങളാണുള്ളത്. ഉദ്ദവ് താക്കറേയ്ക്ക് 23.20 ലക്ഷം രൂപയുടെ സ്വത്തുക്കളുമാണുള്ളത്.

Exit mobile version