കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4000ത്തിലേറെ പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 67000 കവിഞ്ഞു, മരണസംഖ്യ 2000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4000ത്തിലേറെ പേര്‍ക്ക്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 67152 ആയി ഉയര്‍ന്നു. 2206 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം 20917 പേര്‍ രോഗമുക്തി നേടിയത് ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ 22171 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 832 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഗുജറാത്തില്‍ 8194 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 493 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 6923 ആയി. 73 പേരാണ് ഇവിടെ മരിച്ചത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിമാരും ഇന്ന് വൈകീട്ട് മൂന്നിന് ചര്‍ച്ച നടത്തുന്നുണ്ട്. കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിനുശേഷം അഞ്ചാംതവണയാണ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുന്നത്.

Exit mobile version