ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ആശുപത്രിയില്‍

ലക്‌നൗ: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.

ചെക്കപ്പിന്റെ ഭാഗമായി ബുധനാഴ്ച്ച അദ്ദേഹം ആശുപത്രിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ ഡോക്ടര്‍മാര്‍ അഡ്മിറ്റ് ചെയ്തിരുന്നു. ശനിയാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഉദര സംബന്ധമായ ആസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് സഹോദരന്‍ ശിവ് പാല്‍ യാദവ് അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി പേരാണ് വിളിക്കുന്നതെന്നും എന്നാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് ശിവ് പാല്‍ വ്യാകതമാക്കിയത്.

Exit mobile version