ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോള്‍, സംസ്ഥാനങ്ങള്‍ക്കും ലോക്ക്ഡൗണില്‍ വലയുന്ന ജനങ്ങള്‍ക്കും വേണ്ടി കേന്ദ്രം കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കണം; സച്ചിന്‍ പൈലറ്റ്

ജയ്പുര്‍: സംസ്ഥാനങ്ങള്‍ക്കും ലോക്ക്ഡൗണില്‍ വലയുന്നവര്‍ക്കും വേണ്ടി കേന്ദ്രം പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ഇപ്പോള്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജ് മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാലഹരണപ്പെട്ടു കഴിഞ്ഞുവെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കൊറോണ കാരണം പ്രതിസന്ധിയിലായിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും ജനങ്ങള്‍ക്കും വേണ്ടി കേന്ദ്രം കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കണം. ഇത്തരം പ്രിതിസന്ധി ഘട്ടങ്ങളില്‍ ചെയ്തില്ലെങ്കില്‍ പിന്നെ ഇനി എപ്പോഴാണ് ഇത് ചെയ്യുകയെന്നും സച്ചിന്‍ പൈലറ്റ് ചോദിച്ചു.

രാജ്യത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ സാമ്പത്തിക സഹായമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ജനങ്ങള്‍ വലയുന്നത് സര്‍ക്കാര്‍ കാണുന്നില്ലേയെന്നും പുതിയൊരു പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നും അ്‌ദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണില്‍ പ്രധാനമന്ത്രിയുടെ ഗരിബ് കല്യാണ്‍ യോജന വഴി രാജ്യത്തെ 39 കോടി ജനങ്ങള്‍ക്കായി 34,8000 കോടി രൂപ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായ ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 26നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റം വഴി സഹായം നല്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

Exit mobile version