ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരുദിവസം കൊണ്ട് വിറ്റത് നൂറ് കോടിയിലേറെ രൂപയുടെ മദ്യം

ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരുദിവസം വിറ്റത് നൂറ് കോടിയിലേറെ രൂപയുടെ മദ്യമെന്ന് റിപ്പോര്‍ട്ട്. സാധാരണ ദിവസങ്ങളില്‍ 70 മുതല്‍ 80 കോടി രൂപയുടെ കച്ചവടമാണ് നടക്കാറുള്ളതെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം റെക്കോഡ് വരുമാനമാണ് ഉണ്ടായത്.

ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് മദ്യഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പലയിടങ്ങളിലും ഇന്നലെ ഉച്ചയോടെ തന്നെ സ്റ്റോക്ക് കാലിയായിരുന്നു. ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ നീണ്ടനിര തന്നെയാണ് ഉള്ളത്.

എക്സൈസ് വകുപ്പ് നല്‍കുന്ന കണക്കുപ്രകാരം ലക്നൗവില്‍ മാത്രം കഴിഞ്ഞ ദിവസം 6.3 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത് എക്കാലത്തെയും റെക്കോഡാണ്. ഒരു ലക്ഷത്തില്‍ താഴെ ജീവനക്കാര്‍ ജോലി ചെയ്യുന്ന മറ്റൊരുമേഖലയിലും ഒറ്റ ദിവസംകൊണ്ട് നൂറ് കോടിയുടെ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്നാണ് എക്സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ബൂസ്റെഡ്ഡി പറഞ്ഞത്.

Exit mobile version