ഹരിദ്വാറില്‍ പോകാന്‍ അനുമതിയില്ല; ചിതാഭസ്മം മുംബൈ ബാണ്‍ഗംഗയില്‍ നിമഞ്ജനം ചെയ്ത് ഋഷി കപൂറിന്റെ കുടുംബം

അന്തരിച്ച നടന്‍ ഋഷി കപൂറിന്റെ ചിതാഭസ്മനം മുംബൈ ബാണ്‍ഗംഗയില്‍ നിമഞ്ജനം ചെയ്തു. കൊറോണ വൈറസ് വ്യാപനത്തിന്റെയും തുടര്‍ന്നുള്ള ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തില്‍ ഹരിദ്വാറിലേക്ക് പോകാന്‍ കപൂര്‍ കുടുംബത്തിന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് മുംബൈ ബാണ്‍ഗംഗയില്‍ ചിതാഭ്‌സമം നിമഞ്ജനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഋഷി കപൂറിന്റെ ഭാര്യ നീതു കപൂര്‍, മകള്‍ റിദ്ധിമ കപൂര്‍, മകന്‍ റണ്‍ബീര്‍ കപൂര്‍ എന്നിവര്‍ക്കൊപ്പം റണ്‍ബീറിന്റെ കാമുകിയും ബോളിവുഡ് നടിയുമായ അലിയ ഭട്ടും ചടങ്ങിനെത്തിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 30 നാണ് ഋഷി കപൂര്‍ അന്തരിച്ചത്. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.

നീതു കപൂറും റണ്‍ബീറും മരണ സമയത്ത് കൂടെയുണ്ടായിരുന്നുവെങ്കിലും ഡല്‍ഹിയില്‍ സ്ഥിരതാമസമായ മകള്‍ റിദ്ധിമ കപൂറിന് അച്ഛനെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല. പ്രത്യേക അനുമതിയോടെ റോഡ് മാര്‍ഗം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെങ്കിലും ചടങ്ങുകള്‍ക്ക് ശേഷമാണ് റിദ്ധിമയ്ക്ക് മുംബൈയില്‍ എത്താനായത്.

Exit mobile version