കൊവിഡ് 19; ഡല്‍ഹിയില്‍ 15 ബിഎസ്എഫ് ജവാന്മാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 15 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ ഏഴ് പേര്‍ ഡല്‍ഹി പോലീസിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ആയിരുന്നു. ബിഎസ്എഫിന്റെ 126, 178 ബറ്റാലിയനിലുള്ള ജവന്മാരെയാണ് ജമാ മസ്ജിദ്, ചാന്ദിനി മഹല്‍ പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ച ജവാന്മാരെ ഗ്രേറ്റര്‍ നോയിഡയിലുള്ള സിആര്‍പിഎഫിന്റെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം ഡല്‍ഹി ആര്‍കെ പുരയിലെ ആശുപത്രിയില്‍ ഏട്ട് ബിഎസ്എഫ് ജവാന്മാര്‍ക്കും വൈറസ് ബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കാന്‍സര്‍ ബാധിച്ച രണ്ട് ബിഎസ്എഫ് ജവന്മാരും അവരുടെ രണ്ട് ശുശ്രൂഷകരും ഉള്‍പ്പെടുന്നുണ്ട്. ഏപ്രില്‍ 30നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ ജയ്പ്രകാശ് നാരായണന്‍ ട്രോമ സെന്ററിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version