മരണം 1223 ആയി, കൊറോണ ബാധിതരുടെ എണ്ണം 37776 കടന്നു; ആശങ്കയുടെ മുള്‍മുനയില്‍ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ആശങ്കയുടെ മുള്‍മുനയിലാക്കി കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നു. രാജ്യത്ത് ഇതിനോടകം വൈറസ് ബാധിച്ച് മരിച്ചത് 1223 പേരാണ്. കൊറോണ ബാധിതരുടെ എണ്ണം 37776 ആയി ഉയര്‍ന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2411 കൊറോണ കേസും 71 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം ഉണ്ടായ ഏറ്റവും കൂടിയ രോഗ സ്ഥിരീകരണമാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

മഹാരാഷ്ട്രയില്‍ രോഗ സഖ്യ 12296 ഉം മരണം 521മായി. 790 കേസും 36 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മാത്രം 547 കേസും 27 മരണവും സ്ഥിരീകരിച്ചു. ധാരാവിയില്‍ 38 പേര്‍ക്കും രോഗം കണ്ടെത്തി. ഡല്‍ഹിയില്‍ 56 പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സി.ആര്‍.പിഎഫിലെ 68 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ ആവുന്ന ജവാന്‍മാരുടെ എണ്ണം 127 ആയി. 100 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഏഴ് ബി.എസ്.എഫ് കാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു.സൗത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 41 പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തി. ഗുജറാത്തില്‍ 333 പേര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 5054 ആയി. മരണം 262 ആണ്

ഉത്തര്‍പ്രദേശില്‍ 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 2487 ആണ്. മധ്യപ്രദേശില്‍ ആകെ രോഗികള്‍ 2788 ഉം മരണം 151മാണ്. രാജസ്ഥാനില്‍ 6 മരണവും 106 പോസിറ്റീവ് കേസും സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിച്ചവര്‍ 2772 ആയി. ബംഗാളില്‍ ഏഴ് മരണവും 70 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജമ്മുകശ്മീരില്‍ 27 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം, 10018 പേര്‍ക്ക് ഇതുവരെ അസുഖം മാറിയത് രാജ്യത്തിന് ആശ്വാമാകുന്നു. അതിനിടെ രാജ്യത്തെ വിവിധ സേന വിഭാഗങ്ങള്‍ കൊറോണ പോരാളികള്‍ക്ക് ഇന്ന് ആദരം അര്‍പ്പിക്കും.

Exit mobile version