കൊവിഡ് 19; മാഹിയില്‍ ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

മാഹി: മാഹിയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചെറുകല്ലായി സ്വദേശിയായ 61 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 19 നാണ് ഇയാള്‍ ദുബായിയില്‍ നിന്ന് നാട്ടിലെത്തിയത്. കരിപ്പൂര്‍ വിമാനത്തവളം വഴി എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

അതേസമയം രോഗം സ്ഥിരീകരിച്ച ഇയാള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ മാസം വൈറസ് ബാധമൂലം മരിച്ച ചെറുകല്ലായി സ്വദേശിയുടെ വീടിന് സമീപത്ത് തന്നെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ആളുടെയും വീട്. മാഹിയില്‍ വൈറസ് ബാധിച്ചവരില്‍ ഭൂരിഭാഗം പേരും ഇവിടെയുള്ളവരാണ്. അതുകൊണ്ട് തന്നെ ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായത് ദുബായിയില്‍ നിന്നാണോ അതോ സമ്പര്‍ക്കം മൂലമാണോ എന്ന കാര്യം വ്യക്തമായിട്ടില്ല.

Exit mobile version