കൊവിഡ് പ്രതിരോധം: പഞ്ചാബില്‍ രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടി

ചണ്ഡീഗഢ്: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചാബില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി.
അതെസമയം എല്ലാദിവസവും രാവിലെ ഏഴ് മുതല്‍ 11 വരെ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര് സിങ് പറഞ്ഞു. ഈ സമയം കടകള്‍ തുറക്കാം.

ദേശീയതലത്തില്‍ രണ്ടാംഘട്ടലോക്ക് ഡൗണ്‍ മെയ് 3ന് അവസാനിക്കാന്‍ ഇരിക്കേയാണ് പഞ്ചാബ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യം പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പഞ്ചാബില്‍ ഇതുവരെ 322 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 19 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 71 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Exit mobile version