ഡോക്ടര്‍മാരടക്കം 44 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഡല്‍ഹിയിലെ ഒരു ആശുപത്രി കൂടി അടച്ച് പൂട്ടി സീല്‍ ചെയ്തു

Covid Updates kerala | Bignewslive

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡോക്ടര്‍മാര്‍ അടക്കം 44 ജീവനക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ആശുപത്രി കൂടി സീല്‍ ചെയ്തു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ജഹാംഗിര്‍പുരിയിലുള്ള ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ഹോസ്പിറ്റലാണ് വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സീല്‍ ചെയ്തത്.

നേരത്തെ ഹിന്ദു റാവു ഹോസ്പിറ്റലിലെ നഴ്സിന് കൊവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടച്ചുപൂട്ടിയിരുന്നു. 24 മണിക്കൂറിനുള്ളിലാണ് കോവിഡ് 19 ബാധയെതത്തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ മറ്റൊരു ആശുപത്രികൂടി സീല്‍ ചെയ്യേണ്ട സ്ഥിതിയിലേയ്ക്ക് എത്തിയത്.

തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികള്‍ക്ക് ചികിത്സ തുടരുമെന്നും എന്നാല്‍, പുതിയ രോഗികളെയൊന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ലെന്നുമാണ് ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് രണ്ട് ആശുപത്രികളും സീല്‍ ചെയ്തതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version