കൊറോണ വൈറസില്‍ നിന്ന് മുക്തി നേടിയ 70കാരന്‍ കാന്‍സറിന് മുന്നില്‍ കീഴടങ്ങി

ഭുവനേശ്വര്‍: കൊറോണ വൈറസില്‍ നിന്ന് മുക്തി നേടിയ 70കാരന്‍ കാന്‍സറിന് മുന്നില്‍ കീഴടങ്ങി. ഡീഷയിലെ ഭുവനേശ്വറിലുള്ള ആശുപത്രിയില്‍ വച്ചാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലക്കാരനാണ് ഇദ്ദേഹം. ഭുവനേശ്വറിലെ കൊവിഡ് -19 ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം പിറ്റിയൂട്ടറി കാന്‍സര്‍ മൂലമാണ് മരിച്ചതെന്ന് ഒഡീഷ ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വൃദ്ധന്റെ വിവിധ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നുവെന്നും അധികൃതര്‍ പറയുന്നു. പിറ്റിയൂട്ടറി കാന്‍സര്‍ ബാധിച്ച വൃദ്ധന് ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 7 ന് ഇതേ ആശുപത്രിയില്‍ തുടര്‍ചികിത്സയ്ക്കായി എത്തിയപ്പോഴാണ് കൊവിഡ് ബാധയും കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ അദ്ദേഹത്തിന് കൊവിഡ് ഭേദമായി. എന്നാല്‍, രോഗാവസ്ഥ മൂര്‍ച്ഛിച്ച കാരണം അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടയിലാണ് അദ്ദേഹം മരണത്തിന് കീഴ്‌പ്പെട്ടത്.

Exit mobile version