കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. മാല്‍ഹുറ സാന്‍പോറ ഗ്രാമത്തില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് സൈന്യം ഇവിടെ തെരച്ചില്‍ ആരംഭിച്ചത്.

പ്രദേശത്ത് സേനയും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് രണ്ട് ഭീകരരെ വധിച്ചത്. അതേസമയം സ്ഥലത്ത് രണ്ട് ഭീകരര്‍ കൂടി കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് വിശദമാക്കുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരുമാസത്തില്‍ തെക്കന്‍ കാശ്മീരിലെ വിവിധയിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ ആറ് ഭീകരരെ ആണ് സൈന്യം വധിച്ചത്.

Exit mobile version