കോവിഡ്19നെതിരെ പോരാടി മരണപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായം പ്രഖ്യാപിച്ച് കെജരിവാള്‍ സര്‍ക്കാറും; ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോവിഡ്19 മഹാമാരിയ്‌ക്കെതിരെ പോരാടി ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാറും.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. ഇതിനിടെ ജീവന്‍ നഷ്ടമാകുന്ന സര്‍ക്കാര്‍ മേഖലയിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.

നേരത്തെ, ഒഡിഷ സര്‍ക്കാറും സഹായം പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെടുന്ന സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ഉറപ്പാക്കും. . അവരെ സംസ്ഥാനം രക്തസാക്ഷികളായി കണക്കാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Exit mobile version