രാജസ്ഥാനില്‍ റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവെച്ചതായി ആരോഗ്യമന്ത്രി രഘു ശര്‍മ

ജയ്പുര്‍: രാജസ്ഥാനില്‍ റാപ്പിഡ് ടെസ്റ്റ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി ആരോഗ്യമന്ത്രി രഘു ശര്‍മ അറിയിച്ചു. കൊവിഡ് വൈറസിന്റെ വ്യാപന സാധ്യത തിരിച്ചറിയുന്നതിനായുള്ള റാപ്പിഡ് ടെസ്റ്റിന് കാര്യക്ഷമത കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്.

പരിശോധനാഫലങ്ങള്‍ തമ്മില്‍ 90 ശതമാനം ബന്ധമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലഭിച്ചത് വെറും 5.4 ശതമാനം മാത്രമാണ്. അതുകൊണ്ട് തന്നെ ടെസ്റ്റ് ഇനിയും തുടരണോ എന്ന കാര്യത്തില്‍ ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം തേടുമെന്നും മന്ത്രി പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിക്കാന്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് രോഗനിര്‍ണയത്തിനല്ലെന്നും കൊവിഡ് നിരീക്ഷണത്തിന് സാധ്യതയുള്ളവരുടെ പ്രാഥമിക പരിശോധനയ്ക്ക് വേണ്ടി ആണെന്നുമാണ് ഐസിഎംആര്‍ നേരത്തെ വ്യക്തമാക്കിയത്. കൊവിഡ് 19 വൈറസ് ബാധമൂലം ഇതുവരെ 25 പേരാണ് രാജസ്ഥാനില്‍ മരിച്ചത്. 1570 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

Exit mobile version