ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗിയെ പരിചരിച്ച മലയാളി നഴ്‌സിനും രോഗം

മധുര: ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ കൊവിഡ് രോഗിയെ പരിചരിച്ച നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടുത്തെ 25 ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 29 പേരാണ് മരിച്ചത്. 1463 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 10363 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 339 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Exit mobile version