ലോക്ക് ഡൗൺ: ട്രെയിൻ സർവീസുകളും മേയ് മൂന്നിന് ശേഷം മാത്രം

ന്യൂഡൽഹി: രാജ്യത്തെ സമ്പൂർണ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ട്രെയിൻ സർവീസുകളും മെയ് മൂന്നിന് ശേഷമേ പുനരാരംഭിക്കൂവെന്ന് അറിയിപ്പ്. മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതോടെ ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരുകയും അതിന് ശേഷം രോഗ വ്യാപനം തടയാൻ കഴിഞ്ഞ ഇടങ്ങൾക്ക് ഇളവ് അനുവദിച്ചാലും ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്നു വരെ ട്രെയിനുകൾ ഓടില്ല.

നേരത്തെ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 14ന് അർധരാത്രി വരെയാണ് നേരത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. ഇതാണ് ഇപ്പോൾ മെയ് മൂന്നുവരെ നീട്ടിയത്. മെയിൽ, എക്‌സ്പ്രസ്, പാസഞ്ചർ, മെട്രോ ട്രെയിൻ സർവീസുകളെല്ലാം മെയ് മൂന്നിന് അർധരാത്രി വരെ ഓടില്ല.

Exit mobile version