കൊവിഡ് സാമ്പത്തിക പ്രതിസന്ധി മോഡി പരിഹരിക്കും; മോഡി തുടർന്ന് ഭരിക്കട്ടെ; കോടികൾ ചെലവഴിച്ച് 2024ലെ തെരഞ്ഞെടുപ്പ് നടത്തരുത്: കങ്കണയുടെ സഹോദരി

മണാലി: കൊവിഡ് പശ്ചാത്തലത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേൽ. ഇന്ത്യയിൽ 2024-ലെ പൊതുതെരഞ്ഞെടുപ്പ് നടത്തരുതെന്നും അത് ബഹിഷ്‌കരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നുമാണ് രംഗോലിയുടെ ആവശ്യം. 2024-ലും മോഡി അധികാരത്തിൽ തുടരണമെന്നാണ് രംഗോലി പറയുന്നത്.

കൊവിഡ് പ്രതിസന്ധിയിൽ നിന്നും മോഡി രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യൻ സാമ്പത്തിക രംഗത്തെ കരകയറ്റുമെന്നും അതുകൊണ്ട്് തെരഞ്ഞെടുപ്പിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവാക്കി 2024 ലെ പൊതു തെരഞ്ഞെടുപ്പ് നടത്തേണ്ടെന്നാണ് രംഗോലി ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘നമ്മൾ വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കാൻ പോവുന്നത്. മോഡിജി സമ്പദ് വ്യവസ്ഥയെ ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ തിരിച്ചു പിടിക്കുമെന്ന് എനിക്കുറപ്പാണ്. പക്ഷെ തെരഞ്ഞെടുപ്പിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നതെന്ന് നമ്മൾ ഓർക്കണം. ഒരു രാജ്യമെന്ന നിലയിൽ നമ്മൾ 2024 ലെ തെരഞ്ഞെടുപ്പിനെ ബഹിഷ്‌കരിക്കുകയും അടുത്ത ഭരണകാലത്തും നമ്മളെ നയിക്കാൻ മോഡിജിയെ അനുവദിക്കുകയും ചെയ്യണം,’-രംഗോലി ട്വീറ്റ് ചെയ്തു.

Exit mobile version