ഗള്‍ഫ് നാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

supreme court india

ന്യൂഡല്‍ഹി: ഗള്‍ഫ് നാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രവാസി ലീഗല്‍ സെല്‍, എംകെ രാഘവന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.

ഗള്‍ഫ് നാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നും രോഗം ബാധിച്ചവര്‍ക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

വിസിറ്റിംഗ് വീസയിലും ടൂറിസ്റ്റ് വീസയിലുമൊക്കെ പോയ നിരവധി പേരാണ് കൊവിഡ് 19 വൈറസിന്റെ വ്യാപനം മൂലം ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനുപുറമെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ രോഗബാധിതരായും ദുരിതമനുഭവിക്കുകയാണ്. അതേസമയം രോഗമില്ലാത്തവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version