കര്‍ണാടകയില്‍ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് ബാധ; ആശുപത്രി അടച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് ബാധ. ബെംഗളൂരു ക്വീന്‍സ് റോഡിലെ ഷിഫ ആശുപത്രിയിലെ 32 കാരനായ ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടച്ചിരിക്കുകയാണ്.

ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ അമ്പതോളം ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 215 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആറ് പേരാണ് കര്‍ണാടകയില്‍ വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇതുവരെ 8356 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 256 പേരാണ് ഇതുവരെ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. വരുന്ന മൂന്ന് നാലാഴ്ചകള്‍ രാജ്യത്തിന് വളരെ നിര്‍ണായകമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പറഞ്ഞത്.

Exit mobile version