ഒഡീഷയ്ക്ക് പിന്നാലെ ലോക്ക് ഡൗണ്‍ നീട്ടി പഞ്ചാബും; നീട്ടിയത് ഏപ്രില്‍ 30 വരെ

അമൃതസര്‍: ഒഡീഷയ്ക്ക് പിന്നാലെ ലോക്ക് ഡൗണ്‍ നീട്ടി പഞ്ചാബും. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. ഏപ്രില്‍ 30വരെയാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒഡീഷയ്ക്ക് പിന്നാലെ ഈ തീരുമാനമെടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്.

കൊവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പഞ്ചാബില്‍ ലോക്ക്ഡൗണും കര്‍ഫ്യൂവും നീട്ടുന്നതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. ‘ ലോകമെമ്പാടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് പോലെ ഇന്ത്യയിലും വര്‍ധിക്കും. പഞ്ചാബും അതില്‍നിന്ന് വ്യത്യസ്തമാകില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബില്‍ ഇപ്പോള്‍ രോഗം കുറവാണ്. എന്നാല്‍ രോഗം പടരാവുന്നതാണ്. സാമൂഹിക അകലം കുറയ്ക്കാന്‍ ലോക്ക്ഡൗണാണ് നല്ലത് ‘- അമരീന്ദര്‍ സിങ്ങ് പറയുന്നു.

മാര്‍ച്ച് 23-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14-ന് ഇത് അവസാനിക്കാനിരിക്കെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ഇതേ ആവശ്യവുമായി മറ്റ് സംസ്ഥാനങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

Exit mobile version