കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ സംഭവം

ഇന്‍ഡോര്‍: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ സംഭവമാണിത്. 62കാരനായ ഡോ. ശത്രുഘന്‍ പഞ്ച്വാനിയാണ് വൈറസ് ബാധയേറ്റ് മരിച്ചത്. നാലു ദിവസം മുമ്പാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ശേഷം അര്‍വിന്ദോ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം മരണപ്പെടുകയായിരുന്നു. മധ്യപ്രദേശിലെ കൊവിഡ് ഹോട്ട്സ്പോട്ടുകളിലൊന്നായ ഇന്‍ഡോറിലെ ചേരിപ്രദേശത്തു നിന്നുള്ള രോഗികളെ ചികിത്സിച്ച വരികയായിരുന്നു ജനറല്‍ ഫിസീഷ്യനായ ഡോക്ടര്‍.

അദ്ദേഹം കൊവിഡ് ബാധിതരെയായിരുന്നില്ല ചികിത്സിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ രോഗികളിലധികവും സാമ്പത്തികമേഖലയില്‍ പുരോഗമനമില്ലാത്തവരായിരുന്നെന്നും ഡോക്ടറുടെ ബന്ധുക്കളിലൊരാള്‍ പറയുന്നു. രോഗികളില്‍ നിന്നും അദ്ദേഹം ഫീസ് ഈടാക്കിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

Exit mobile version