ലോക്ക് ഡൗൺ നടപ്പാക്കിയത് കൃത്യമായ ആസൂത്രണമില്ലാതെ; നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി ആവർത്തിച്ചേക്കുമെന്ന് ഭയം: പ്രധാനമന്ത്രിക്ക് കത്തയച്ച് കമൽഹാസൻ

ചെന്നൈ: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കാനായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് കൃത്യമായ ആസൂത്രണമില്ലാതെയെന്ന വിമർശനവുമായി മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽഹാസൻ. നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി രാജ്യത്ത് ആവർത്തിക്കുമോ എന്ന് ഭയക്കുന്നതായും ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു.

അതേസമയം, തമിഴ്‌നാട്ടിൽ നിരവധി പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. കൂടുതൽ പേരും നിസാമുദ്ദീൻ മർക്കസിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ്. ഇവരിൽ പലരും വീടുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ ചടങ്ങ് നടത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് വനിതാ പ്രഭാഷകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. നിരവധി വീടുകളിൽ ദിവസങ്ങളോളം കഴിഞ്ഞതിനാൽ രോഗവ്യാപന സാധ്യത ഏറെയെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്ടിൽ നിസാമുദ്ദീനിൽ നിന്നെത്തിയവരുടെ സമ്പർക്കപ്പട്ടിക ഇപ്പോഴും പൂർത്തിയായിട്ടില്ല.

Exit mobile version