ചെക്ക് ഇസ്തിരിയിട്ട് അണുവിമുക്തമാക്കി ബാങ്ക് ഉദ്യോഗസ്ഥന്‍; വീഡിയോ വൈറല്‍

അഹമ്മദാബാദ്: കൊറോണ ആശങ്കയ്ക്കിടെ ഇസ്തിരിയിട്ട് ചെക്ക് അണുവിമുക്തമാക്കുന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഗുജറാത്തിലെ ബാങ്ക് ഓഫ് ബറോഡയിലേതാണ് വീഡിയോ. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ പുറത്തുവിട്ടത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ പകര്‍ത്തിയ വീഡിയോ ആണിത്. ബാങ്ക് കെട്ടിടത്തിന്റെ ജനലിലൂടെ ഒരു സ്ത്രീ നല്‍കുന്ന ചെക്ക് ബാങ്ക് ജീവനക്കാരന്‍ വാങ്ങി കൗണ്ടറിന് മുന്നില്‍വെക്കുന്നു. ഒരു കൊടില്‍ ഉപയോഗിച്ച് ചെക്ക് എടുത്ത് മേശപ്പുറത്ത് വച്ചശേഷമാണ് ജീവനക്കാരന്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അണുവിമുക്തമാക്കുന്നത്.

അതേസമയം, ഇത് കാര്യക്ഷമമാണോ എന്ന് അറിയില്ലെങ്കിലും ബാങ്ക് ഉദ്യോഗസ്ഥന്റെ സര്‍ഗാത്മകതയെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Exit mobile version