ഡോക്ടർ വേഷം കെട്ടിയ യുവാവിന് കിട്ടിയത് മുട്ടൻ പണി! ലോക്ക് ഡൗണിൽ ഡോക്ടറായി രക്ഷപ്പെടാൻ നോക്കിയ വിരുതനെ പോലീസ് കുടിക്കിയത് രസകരമായി!

നോയിഡ: രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പരിപാലിച്ച് പോലീസ് പിടിമുറുക്കുമ്പോൾ അതിനെ മറികടക്കാൻ ഡോക്‌റുടെ വേഷമണിഞ്ഞ് റോഡിലിറങ്ങി യുവാവിന്റെ കറക്കം. ഒടുവിൽ ഡോക്ടർ വേഷത്തിൽ കറങ്ങിയ യുവാവ് പോലീസ് പിടിയിലാവുകയും ചെയ്തു. നോയിഡയിൽ അശുതോഷ് ശർമ്മ എന്ന യുവാവിനെയാണ് വിലക്ക് ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. സർജിക്കൽ മാസ്‌കും ഗ്ലൗസുകളും വെള്ളക്കോട്ടുമായിരുന്നു ഇയാളുടെ വേഷം.

ബുധനാഴ്ച പട്രോളിങ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ അശുതോഷ് ശർമ്മ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. യുവാവിന്റെ വേഷത്തിൽ സംശയം തോന്നിയ പൊലീസ് ഉദ്യോസ്ഥർ ചില ചോദ്യങ്ങൾ ചോദിച്ചതോടെ അശുതോഷിന്റെ കള്ളത്തരം പൊളിഞ്ഞു. നേരത്തെ രോഗിയെന്ന വ്യാജേനെ ആംബുലൻസിൽ യാത്ര ചെയ്ത യുവാവിനേയും ഇത്തരത്തിൽ പോലീസ് പിടികൂടിയിരുന്നു.

നോയിഡയിൽ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി തുടരുകയാണ്. നോയിഡയുടെ ഭാഗമായ ഗൗതംബുദ്ധ നഗറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പുതിയ കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Exit mobile version