വിസ്മയകരം; മോഡി പങ്കുവെച്ച യോഗ വീഡിയോയെ കുറിച്ച് ഇവാന്‍ക ട്രംപ്

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങളെ ആരോഗ്യത്തോടെ ഇരിക്കാന്‍ പ്രോത്സാഹിപ്പിച്ച് യോഗ വീഡിയോ പങ്കുവെച്ച നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞ് ഇവാന്‍ക ട്രംപ്. ട്വിറ്ററിലൂടെയാണ് ഇവാന്‍കയുടെ പ്രതികരണം. വിസ്മയകരം എന്നാണ് മോഡിയുടെ ആരോഗ്യദിനചര്യകള്‍ വിശദമാക്കിയ ടീറ്റിന് ഇവാന്‍കയുടെ മറുപടി. ഞായറാഴ്ച ‘മന്‍ കി ബാത്ത്’ പരിപാടിക്കിടെ തന്റെ ആരോഗ്യ ദിനചര്യകളെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നെന്നും അതിനാലാണ് യോഗ വീഡിയോ പങ്കുവെക്കുന്നതെന്നും മോഡി കുറിച്ചിരുന്നു.

‘ഞാന്‍ ഒരു ഫിറ്റ്നസ് വിദഗ്ധനോ മെഡിക്കല്‍ വിദഗ്ധനോ അല്ല. യോഗ പരിശീലിക്കുന്നത് വര്‍ഷങ്ങളായി എന്റെ ജീവിതത്തിലെ അവിഭാജ്യഘടകമാണ്. അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാന്‍ മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അവയും മറ്റുള്ളവരുമായി പങ്കിടുക. ഈ വീഡിയോ പങ്കുവെക്കുന്നതിലൂടെ നിങ്ങളും യോഗ പരിശീലിക്കുന്നത് പതിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു’- എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം യോഗ വീഡിയോ പങ്കുവെച്ചത്.

Exit mobile version