കൊവിഡ് 19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 കോടി നല്‍കുമെന്ന് അദാനിഗ്രൂപ്പ്

ന്യൂഡല്‍ഹി: രാജ്യം അഭിമുഖീകരിക്കുന്ന കൊവിഡ് 19 എന്ന ദുരന്തത്തില്‍ നിന്ന് മുക്തമാകുവാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നിരവധി പ്രമുഖരാണ് അകമഴിഞ്ഞ് സംഭാവന ചെയ്യുന്നത്. ഇപ്പോള്‍ 100കോടി രൂപ നല്‍കുമെന്ന് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ്ചെയര്‍മാന്‍ ഗൗതം അദാനിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

‘കൊവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിനായി പ്രധാനമന്ത്രി കെയറിലേക്ക് അദാനി ഫൗണ്ടേഷന്‍ ഈ മണിക്കൂറില്‍ 100 കോടി നല്‍കാന്‍ സന്നദ്ധമാണ്’ ഗൗതം അദാനി ട്വീറ്റ് ചെയ്തു. ഈ പരീക്ഷണ ഘട്ടത്തില്‍ സര്‍ക്കാരിനേയും സഹപൗരന്‍മാരേയും പിന്തുണക്കുന്നതിനായി കൂടുതല്‍ വിഭവങ്ങള്‍ സംഭാവന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധിയെ നേരിടാനായി ടാറ്റ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍സ്ട്രീസ് തുടങ്ങിയവരും നേരത്തെ സംഭാവന പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം രത്തന്‍ ടാറ്റ 1,500 കോടിയാണ് പ്രധാനന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

Exit mobile version