പോലീസ് സ്റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന മദ്യവില്‍പ്പന ശാലയില്‍ മോഷണം; 144 കുപ്പി മദ്യം മോഷണം പോയി

വിശാഖപട്ടണം: രാജ്യത്ത് ലോക്ക് ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കെ മോഷണവും. വിശാഖപട്ടണത്തെ ഒരു സ്വകാര്യ മദ്യവില്‍പ്പന ശാലയിലാണ് മോഷണം നടന്നത്. ജില്ലയിലെ ഗജുവാക്കയില്‍ പോലീസ് സ്റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന വൈന്‍ ഷോപ്പിലാണ് കവര്‍ച്ച നടന്നത്.

മദ്യവില്‍പ്പന ശാലയില്‍ നിന്ന് 144 കുപ്പി മദ്യമാണ് മോഷണം പോയിരിക്കുന്നത്. പ്രദേശത്ത് ലോക്ക്ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കവെയാണ് ഇത്തരത്തിലൊരു മോഷണം നടന്നിരിക്കുന്നത്. അതേസമയം മോഷ്ടാക്കള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് വിശാഖപട്ടണത്തെ മദ്യവില്‍പ്പന ശാലയില്‍ നിന്ന് 144 കുപ്പി മദ്യം മോഷണം പോയിരിക്കുന്നത്.

Exit mobile version