നമ്മുടെ മക്കൾക്കും ഭാവി തലമുറയ്ക്കും വേണ്ടിയാണ്; ആരും പുറത്തിറങ്ങരുതേ.. കൈകൂപ്പി വിതുമ്പി നടൻ വടിവേലു

ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും അവഗണിച്ച് പുറത്തിറങ്ങുന്ന ജനങ്ങളോട് അനാവശ്യമായി ഇറങ്ങി നടക്കരുതെന്ന് അഭ്യർത്ഥിച്ച് നടൻ വടിവേലു. റോഡിലിറങ്ങുന്നവരോട് അരുതെന്ന് പറഞ്ഞ് കൈകൂപ്പി അഭ്യർത്ഥനയുമായാണ് വടിവേലു രംഗത്തെത്തിയിരിക്കുന്നത്. ദയവുചെയ്ത് ആരും പുറത്തിറങ്ങരുതെന്നും സർക്കാർ നിർദേശങ്ങൾ പാലിച്ച് കുറച്ചു നാൾ വീട്ടിൽ തന്നെ ഇരിക്കണമെന്നും നമ്മുടെ മക്കൾക്കും ഭാവിതലമുറയ്ക്ക് വേണ്ടിയെങ്കിലും ഇങ്ങനെ ചെയ്യണമെന്നും ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ വിതുമ്പലോടെ വടിവേലു പറയുന്നു.

‘വേദനയോടെയും ദുഃഖത്തോടെയുമാണ് ഇത് പറയുന്നത്. ദയവുചെയ്ത് സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് കുറച്ചുനാൾ വീട്ടിലിരിക്കൂ. സ്വന്തം ജീവൻപോലും പണയപ്പെടുത്തി മെഡിക്കൽ രംഗത്തുള്ളവരും പോലീസുകാരുമൊക്കെ നമുക്കായി പ്രവർത്തിക്കുകയാണ്.’

‘മറ്റാർക്കും വേണ്ടിയല്ല, നമ്മുടെ മക്കൾക്കായി, അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണം. ഇതിനെ കളിതമാശയായി കാണരുത്. വളരെ ഗൗരവമായ വിഷയമാണിത്. ദയവുചെയ്ത് കേൾക്കൂ, ആരും പുറത്തിറങ്ങരുതേ…’ വിതുമ്പി വടിവേലു വീഡിയോയിൽ പറഞ്ഞു.

Exit mobile version