പഴയ ഓര്‍മ്മകളിലേക്ക് മടങ്ങാം, ബോറടി മാറ്റാം; ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ പുനഃസംപ്രേഷണം ചെയ്യുന്നു; സംപ്രേഷണ സമയം ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടിലിരിക്കുന്ന ജനങ്ങള്‍ക്ക് ബോറടി മാറ്റാന്‍ ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ പുനഃസംപ്രേഷണം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളെല്ലാം വീട്ടില്‍ കഴിയുകയാണ്. പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടിനുള്ളില്‍ തന്നെ കുടുങ്ങിയതോടെ പലര്‍ക്കും മടുപ്പും പിടികൂടി. ഇതിനിടെയാണ് രാമയണം സീരിയല്‍ പുനംസംപ്രേഷണം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നത്.

ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ബോറടി മാറ്റാന്‍ രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ വീണ്ടും പുനഃസംപ്രേഷണം ചെയ്യുന്നുവെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ രാവിലെ ഒന്‍പത് മുതല്‍ 10 വരെയും രാത്രി ഒന്‍പത് മുതല്‍ 10 വരെയുമാണ് സീരിയല്‍ പുനഃസംപ്രേഷണം ചെയ്യുന്നത്.

1987ലാണ് ആദ്യമായി രാമായണം ദൂരദര്‍ശന്‍ വഴി പ്രക്ഷേപണം ചെയ്തത്. സിനിമ സംവിധായകന്‍ രാമനന്ദ സാഗര്‍ ആണ് ഈ പരമ്പരയുടെ നിര്‍മാതാവ്. ബിആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലും ദൂരദര്‍ശനിലൂടെ പുനഃസംപ്രേഷണം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യവും പരിഗണനയിലാണ്.

Exit mobile version