പോലീസിനോടുള്ള വൃത്തികെട്ട മനോഭാവം ജനങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചു; രൂക്ഷവിമര്‍ശനവുമായി ഹര്‍ഭജന്‍

മുംബൈ: പോലീസിനോടുള്ള വൃത്തികെട്ട മനോഭാവം ജനങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. കൊവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭാഷ കടുപ്പിച്ച പോലീസുകാരെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതില്‍ രോഷം നിറഞ്ഞാണ് വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തിയത്.

പോലീസുകാരെ മര്‍ദിക്കുന്ന വീഡിയോ സഹിതമാണ് അദ്ദേഹം വിമര്‍ശകനം തൊടുത്തത്. പോലീസിനോടുള്ള വൃത്തികെട്ട മനോഭാവം ജനങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ പണയംവെക്കുന്നവരാണ് പോലീസെന്ന കാര്യം മറക്കരുത്. അവര്‍ക്കും കുടുംബമുണ്ട്, എന്നാല്‍ രാജ്യത്തിനായാണ് അവര്‍ ജോലി ചെയ്യുന്നത്. എന്തുകൊണ്ട് നല്ലൊരു നാളേയ്ക്കായി വീട്ടിലിരിക്കാനുള്ള ബോധം നമുക്കില്ലാതെ പോകുന്നു’, ഹര്‍ഭജന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

Exit mobile version