രജനികാന്തിന് 71-ാം പിറന്നാള്‍; സ്റ്റൈല്‍ മന്നനെ നെഞ്ചില്‍ പതിച്ച് ഹര്‍ഭജന്‍ സിംഗിന്റെ പിറന്നാള്‍ ആശംസ

Harbhajan Singh | Bignewslive

തമിഴകത്തിന്റെ സ്വന്തം സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ എഴുപത്തിയൊന്നാം പിറന്നാളായിരുന്നു ഇന്ന്. വിവധ മേഖലകളില്‍ നിന്ന് നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. എന്നാല്‍ ഏറെ വ്യത്യസ്തമാകുന്നത് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെ പിറന്നാള്‍ ആശംസയാണ്.

രജനികാന്തിന്റെ ചിത്രം നെഞ്ചില്‍ ടാറ്റൂ ചെയ്തു കൊണ്ടാണ് ഹര്‍ഭജന്‍ സിംഗ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘എന്റെ നെഞ്ചില്‍ സൂപ്പര്‍സ്റ്റാര്‍. നിങ്ങള്‍ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ’, എന്നാണ് ഹര്‍ഭജന്‍ ചിത്രത്തിനൊപ്പം കുറിച്ചത്. പിന്നാലെ കമന്റുമായി രജനി ആരാധകരും എത്തി. തലൈവര്‍ ഫാന്‍ ആണോയെന്നാണ് പലരുടെയും ചോദ്യം.

ആരാധകനാണെന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണമെന്നാണ് മറ്റു ചിര്‍ പറയുന്നത്. ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവിധി പേരാണ് ചിത്രം റീട്വീറ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ്; 34 മരണം, 3856 പേര്‍ രോഗമുക്തി നേടി

അണ്ണാത്തെയാണ് രജനികാന്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിരുത്തെ ശിവമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സാണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഖുഷ്ബു, മീന, നയന്‍താര, സൂരി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Exit mobile version