കൊവിഡ്: രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലെയും ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലെയും ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ടോള്‍ പിരിവ് നിര്‍ത്തിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

അടിയന്തര സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണിതെന്ന് അദ്ദേഹം കുറിച്ചു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. അതെസമയം ഗതാഗത തിരക്ക് കുറഞ്ഞാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്നും ഹൈവേ അതോറിറ്റി ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം ജില്ലയിലെ എല്ലാ ടോള്‍ പിരിവും നിര്‍ത്തി വച്ചതായി കളക്ടര്‍ അറിയിച്ചിരുന്നു. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലായില്‍ ടോള്‍ പിരിവ് തുടരുന്നതിന്റെ ഭാഗമായി വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. അന്ന് കളക്ടര്‍ ഇടപെട്ട് താല്‍ക്കാലികമായി പരിവ് നിര്‍ത്തിവെച്ചിരുന്നു.

Exit mobile version