40 ലക്ഷം മാസ്‌കുകള്‍ പൂഴ്ത്തിവെച്ച നിലയില്‍; ഒരു കോടി രൂപ വിലവരുന്ന മാസ്‌കുകള്‍ കണ്ടെത്തിയത് മുംബൈ ഗോഡൗണില്‍ നിന്ന്

മുംബൈ: മുംബൈയിലെ ഗോഡൗണില്‍ നിന്ന് പൂഴ്ത്തിവെച്ച നിലയില്‍ 40 ലക്ഷം മാസ്‌കുകള്‍ പിടികൂടി. ഒരു കോടി രൂപ വിലവിരുന്ന മാസ്‌കുകളാണ് പോലീസ് പിടികൂടിയത്. 200 ബോക്‌സുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മാസ്‌കുകള്‍. മുംബൈ നഗരത്തിന് സമീപത്ത് ഷാ വെയര്‍ഹൗസിങ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഗോഡൗണില്‍ മാസ്‌കുകള്‍ വലിയ തോതില്‍ പൂഴ്ത്തിവെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.

സംഭവത്തില്‍ ഗോഡൗണ്‍ ഉടമസ്ഥന്‍, ഏജന്റ്, സംഭവുമായി ബന്ധപ്പെട്ട ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്കെതിരെ മുംബൈ സഹര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയും മുംബൈയില്‍ നിന്നും 15 കോടി രൂപ വിലവരുന്ന 25 ലക്ഷം മാസ്‌കുകള്‍ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു.

Exit mobile version